വെള്ളിനേഴി വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും വെട്ടേറ്റു

Posted on: July 30, 2014 6:40 pm | Last updated: August 1, 2014 at 1:18 am

murderപാലക്കാട്: വെള്ളിനേഴി വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് വെട്ടേറ്റു. മാനസിക രോഗിയായ കുളക്കോട് പീരക്കോട്ട്‌തൊടിയില്‍ ശശി(36) ആണ് ഇവരെ ആക്രമിച്ചത്. വൈകിട്ട് മൂന്നര മണിയോടെ ഓഫിസിലേക്ക് മടവാളുമായി അതിക്രമിച്ചു കയറിയ ശശി ഇവരെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വില്ലേജ് അസിസ്റ്റന്റ് ശ്രീകൃഷ്ണപുരം സ്വദേശി വാമനന്‍, വില്ലേജ്മാന്‍ കഞ്ചിക്കോട് സ്വദേശി അനില്‍കുമാര്‍, വില്ലേജ് ഓഫിസര്‍ ആലപ്പുഴ സ്വദേശി ദയാനന്ദന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. വാമനന്റെയും അനില്‍കുമാറിന്റെയും പരുക്ക് ഗുരുതരമാണ്. ഇരുവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.