ഗാസയില്‍ ഇരുപക്ഷവും വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സഭ

Posted on: July 28, 2014 4:21 pm | Last updated: July 29, 2014 at 10:29 am

un meetവാഷിങ്ടണ്‍: ഗാസയില്‍ ഇസ്‌റാഈലും ഹമാസും ഉപാധികളില്ലാതെ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷട്രസഭ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ആവശ്യത്തെത്തുടര്‍ന്ന് 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ സൈനികര്‍ പലയിടങ്ങളിലും ആക്രമണം നടത്തിയിരുന്നു. ഹമാസും വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഇരു വിഭാഗവും നിരുപാധികം വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. സുരക്ഷാ സമിതി അടിയന്തര യോഗത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
അമേരിക്കയും വെടിനിര്‍ത്താന്‍ ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടു. 2012ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇരു വിഭാഗവും പാലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ഗാസയില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുന്നതിനൊപ്പം ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും ഒബാമ പറഞ്ഞു.