ആ നല്ല ദിനങ്ങള്‍ എന്നുവരും ? ബിജെപിയെ പരിഹസിച്ച് ആം ആദ്മി എംപിയുടെ പ്രസംഗം വൈറലാകുന്നു

Posted on: July 26, 2014 3:36 pm | Last updated: July 26, 2014 at 3:38 pm

bhagavant-mann-ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ‘അച്ചേ ദിന്‍’ പ്രയോഗത്തെ പരിഹസിച്ച് ആം ആദ്മി എംപി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. പഞ്ചാബിലെ പ്രശസ്ത കോമഡി അവതാരകനും സാങ്‌റൂറില്‍ നിന്നുള്ള എം പിയുമായ ഭഗവന്ത് മന്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിച്ച എന്‍ഡിഎ സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്‍മേലുള്ള ചര്‍ച്ചക്കിടെയായിരുന്നു ഭഗവന്തിന്റെ ഹാസ്യാത്മക ശൈലിയിലുള്ള പ്രസംഗം.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്ല ദിനങ്ങള്‍ വരുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ബിജെപിയോട് നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയത്തിന്റേയും വില വര്‍ധിക്കുമ്പോള്‍ ആ നല്ല ദിനങ്ങള്‍ എന്നു വരുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇറാഖിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ക്രിയാത്മകാമായി ഇടപെടുന്നില്ലെന്നും ഭഗവന്ത് ആരോപിച്ചു. ഭഗവന്തിന്റെ പ്രസംഗം ആസ്വദിച്ചിരിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയേയും വീഡിയോയില്‍ കാണാം.