Connect with us

Gulf

ദുബൈ കെ.എം.സി.സി. 'സ്‌നേഹസ്പര്‍ശം' ബാനര്‍ പ്രകാശനം ചെയ്തു.

Published

|

Last Updated

ദുബൈ : സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. “സ്‌നേഹസ്പര്‍ശം” എന്ന പേരില്‍ നടപ്പാകുന്ന ആതുര സേവന പദ്ധതിയുടെ ബാനര്‍ പ്രകാശനം മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദ് എം.പി യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്മാ്ന്‍ യഹയ തളങ്കര ക്ക് നല്കിന നിര്വംഹിച്ചു. . ദുബൈ കെ.എം.സി.സി പ്രസിഡന്റ് പ.കെ അന്വ്ര്! നഹ , ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് വെന്നിയൂര്‍,ഹനീഫ് കല്മനട്ട,ഹനീഫ് ചെര്ക്കലള,അഡ്വ:സാജിദ് അബൂബക്കര്‍,മുഹമ്മദ് വെട്ടുകാട്, നാസര്‍ കുറ്റിച്ചിറ എന്നിവര്‍ സംബന്ധിച്ചു.

സംസഥാനത്ത് പ്രവര്‍ത്തിക്കുന്ന വനിതാ സദനം, വികലാംഗക്ഷേമ കേന്ദ്രം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളാണ് ഇതനുസരിച്ച് നടപ്പിലാക്കാന്‍ ഉദ്ദ്യേശിക്കുന്നത്.ആദ്യമായാണ് ഒരു സന്നദ്ധ സംഘടന സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ഇത്തരത്തിലുള്ള ഒരു സേവന പരിപാടി ആവിഷ്‌ക്കരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതി പ്രകാരം അഗതികളും നിരാലംബരുമായ വനിതകളുടെയും വികലാംഗരുടെയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തും. ബധിര-മൂക വിദ്യാര്‍ത്ഥികള്‍, ജനിതക വൈകല്യം ബാധിച്ച കുട്ടികള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. എന്ന് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

 

Latest