കഞ്ചാവ് കൈവശം വെച്ച കേസില്‍ കഠിനതടവും പിഴയും ശിക്ഷ

Posted on: July 26, 2014 1:15 pm | Last updated: July 26, 2014 at 1:15 pm

വടകര: കഞ്ചാവ് കൈവശം വെച്ച കേസില്‍ വൃദ്ധന് കഠിനതടവും പിഴയും ശിക്ഷ. മലപ്പുറം പൊന്നാനി അയിരൂര്‍ സ്വദേശി ഇലായ പറമ്പില്‍ ഹനീഫ (68)യെയാണ് വടകര എന്‍ ഡി പി എസ് ജഡ്ജ് കെ ജെ ആര്‍ബി ഒരു വര്‍ഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ നാല് മാസം വെറും തടവ് അനുഭവിക്കണം. 2009 ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. കുറ്റിപ്പുറം പാലത്തിന് സമീപം വെച്ച് ഒരു കിലോ അന്‍പത് ഗ്രാം കഞ്ചാവുമായി കുറ്റിപ്പുറം എക്‌സൈസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.