പണിമുടക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും: ആര്‍ ടി ഒ

Posted on: July 26, 2014 1:14 pm | Last updated: July 26, 2014 at 1:14 pm

വടകര: വടകര- തൊട്ടില്‍പ്പാലം റൂട്ടിലെ മിന്നല്‍ പണിമുടക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വടകര ആര്‍ ടി ഒ നാരായണന്‍ പോറ്റി അറിയിച്ചു.
പണിമുടക്കുന്ന ബസുകളുടെ പെര്‍മിറ്റും സര്‍വീസ് നടത്തുന്ന ബസുകള്‍ തടയുന്ന ജീവനക്കാരുടെ ലൈസന്‍സും റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.