Connect with us

Thrissur

മത സൗഹാര്‍ദ്ദ സദസ്സും ഇഫ്താര്‍ സംഗമവും നടത്തി

Published

|

Last Updated

ഗുരുവായൂര്‍: ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമഴ്‌സ്, ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ , ബില്‍ഡേഴ്‌സ് ഫോറം, ലയസ് ക്ലബ്ബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും, ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

എലൈറ്റ് ഓഡിറ്റോറിയത്തില്‍ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൈക്കാട് അല്‍ഹിദയ മസ്ജിദ് ഖത്തീബ് സജീര്‍ സി. ഇഫ്താര്‍ സന്ദേശം നല്‍കി. ചേമ്പര്‍ പ്രസിഡന്റ് പി.വി മുഹമ്മദ് യാസിന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസന്‍ , വൈസ് ചെയര്‍മാന്‍ മഹിമ രാജഷ്, ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍, സി.ഐ കെ. സുദര്‍ശന്‍, കെ.കെ വല്‍സരാജ്,
കെ.പി.എ റഷീദ്, ടി.വി വാസുദേവന്‍ നമ്പൂതിരി, വി. വേണുഗാപാല്‍, ശിവജി ഗുരുവായൂര്‍, അബ്ദുള്‍ഖാദര്‍ ഹംസ, രവി ചങ്കത്ത്,
എം.കെ നാരായണന്‍ നമ്പൂതിരി, പി എം അബ്ദുള്‍ റഷീദ്, സി.ഡി ജാസ എന്നിവര്‍ പ്രസംഗിച്ചു.

 

Latest