വിലക്കയറ്റം; എല്‍ ഡി എഫ് ധര്‍ണ ആഗസ്റ്റ് 12 ന്

Posted on: July 26, 2014 10:07 am | Last updated: July 26, 2014 at 10:07 am

കോഴിക്കോട്: വിലക്കയറ്റത്തിനെതിരെ എല്‍ ഡി എഫ് നടത്തുന്ന ധര്‍ണ ആഗസ്റ്റ് 12 ന് കലക്ടറേറ്റിന് മുന്നില്‍ നടക്കും. എല്‍ ഡി എഫ് ജനപ്രതിനിധികളും ജില്ലാ നേതാക്കളും പങ്കെടുക്കും. യു പി എ സര്‍ക്കാര്‍ തുടര്‍ന്നുവന്ന ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ നിലപാടുകളാണ് മോദി സര്‍ക്കാറും തുടരുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒരു പോലെ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നതെന്നും സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തി. ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌നേഹസ്പര്‍ശം പരിപാടി വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.
യോഗത്തില്‍ ഐ വി ശശാങ്കന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുക്കം മുഹമ്മദ്, ടി പി രാമകൃഷ്ണന്‍, പി മോഹനന്‍ മാസ്റ്റര്‍, ടിവി ബാലന്‍, കെ ലോഹ്യ, സി സത്യചന്ദ്രന്‍, മാത്യു പേഴത്തിങ്കല്‍, കെ ചന്ദ്രന്‍മാസ്റ്റര്‍, എം നാരായണന്‍, പി ടി ആസാദ്, ഇ എം ബാലകൃഷ്ണന്‍, പി ആര്‍ സുനില്‍സിംഗ് സംസാരിച്ചു.