മേയര്‍ക്ക് മുമ്പില്‍ ആത്മഹത്യാ ശ്രമം; വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

Posted on: July 26, 2014 10:05 am | Last updated: July 26, 2014 at 10:05 am

കോഴിക്കോട്: വാര്‍ഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മേയര്‍ക്ക് മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച കൗണ്‍സിലര്‍ സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു.
ഐ പി സി 309 വകുപ്പ് പ്രകാരമാണ് ടൗണ്‍ പോലീസ് കേസെടുത്തത്. മേയര്‍ എ കെ പ്രേമജത്തിന്റെ പരാതിയുടെ ആടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി ലഭിച്ചയുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.