പ്രണാബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി

Posted on: July 26, 2014 1:05 am | Last updated: July 26, 2014 at 1:05 am

pranab mikharjeeന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് മുന്‍ രാഷ്ട്രപതിമാരുടെ പ്രതിമകളും വിവരങ്ങളുമടങ്ങിയ ഒരു ഫൈബര്‍ഗ്ലാസ് മ്യൂസിയം രാഷ്ടപതി ഭവനില്‍ തുടക്കം കുറിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന മന്ത്രിമാര്‍ പങ്കെടുത്തു.
നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് രാഷ്ട്രത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ മ്യൂസിയം കെണ്ട് സാധിക്കുമെന്ന് മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. മുന്‍ രാഷ്ട്രപതിമാരെക്കുറിച്ചുള്ള ദൃശ്യ ശ്രവ്യ വിവരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം രാഷട്രപതി ഭവനിലെ രാജേന്ദ്രപ്രസാദ് സര്‍വോദയ വിദ്യാലയത്തിലെ 16 വിഭഗങ്ങളെ കുറിച്ചുള്ള നോളജ് ഹബ്ബും ഉദ്ഘാടനം ചെയ്തു. ലോകത്താകമാനമുള്ള അധ്യാപകര്‍ക്ക് പരിശീലനത്തിനുതകുന്ന തരത്തിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്.
ഇതോടൊപ്പം രാഷ്ട്രപതിയുടെ പുതിയ വെബ്‌സൈറ്റും രണ്ട് വര്‍ഷത്തെ പ്രധാന സംഭവങ്ങളടങ്ങിയ ഒരു ചലച്ചിത്രവും പുറത്തിറക്കി.