നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടു ലക്ഷം മോഷ്ടിച്ച മൂന്ന് പേരെ പിടികൂടി

Posted on: July 25, 2014 8:41 pm | Last updated: July 25, 2014 at 8:41 pm
usthaddd
പോലീസ് പിടിയിലായ മോഷ്ടാക്കള്‍

ഷാര്‍ജ: ബേങ്കില്‍ നിന്ന് പിന്‍വലിച്ച പണം താത്കാലികമായി സൂക്ഷിച്ച കാര്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ മൂന്ന് പേരടങ്ങിയ സംഘത്തെ ഷാര്‍ജ പോലീസ് പിടികൂടി.
ഷാര്‍ജ വ്യവസായ മേഖലയിലാണ് സംഭവം. പ്രദേശത്തെ ഒരു വ്യവസായ സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്താണ് പ്രതികള്‍ അകത്തുസൂക്ഷിച്ച രണ്ടു ലക്ഷം ദിര്‍ഹം അപഹരിച്ചത്. അജ്മാന്‍ പോലീസിലെ കുറ്റാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പ്രതികളെ വലയിലാക്കിയത്. സംഘത്തിലെ മൂന്ന് പേരും നൈജീരിയക്കാരാണ്. ബേങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ പരാതിക്കാരനെ പിന്തുടര്‍ന്ന് ഇയാള്‍ കാര്‍ നിര്‍ത്തി അത്യാവശ്യത്തിന് തൊട്ടടുത്ത സ്ഥാപനത്തില്‍ കയറിയറങ്ങുന്നതിനിടയിലാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.