കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമം

Posted on: July 24, 2014 3:59 pm | Last updated: July 25, 2014 at 1:48 pm

sathകോഴിക്കോട്: കോര്‍പ്പറേഷന്‍ ഓഫീസില്‍ കൊണ്‍സിലര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോണ്‍ഗ്രസ് അംഗം സി എസ് സത്യഭാമയാണ് മേയറുടെ മുന്നില്‍വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കൈയിലെ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഞരമ്പ് മുറിച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും തന്റെ അത്താണിക്കല്‍ വാര്‍ഡിനോട് കോര്‍പ്പറേഷന്‍ അവഗണന തുടരുകയാണെന്ന് മേയറോട് പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു ഞരമ്പ് മുറിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അരിയിച്ചു.
ഭക്ഷണം കഴിച്ചുവരികയായിരുന്ന തന്നെ തടഞ്ഞു നിര്‍ത്തി വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കാണിച്ചു തരാമെന്ന് പറഞ്ഞാണ് ഞരമ്പ് മുറിച്ചതെന്നും മേയര്‍ എ കെ പ്രേമജം പറഞ്ഞു. ഇതാദ്യമായാണ് വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് സത്യഭാമ തന്നെ സമീപിക്കുന്നതെന്നും മേയര്‍ പറഞ്ഞു.