തിരൂരില്‍ ജങ്കാര്‍ കടലിലേക്കൊഴുകി: യാത്രക്കാരെ രക്ഷപ്പെടുത്തി

Posted on: July 24, 2014 9:00 am | Last updated: July 25, 2014 at 1:48 pm

accident

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ യാത്രക്കാരെ കയറ്റിയ ജങ്കാര്‍ കടലിലേക്കൊഴുകിയത് ആശങ്കക്കിടയാക്കി. അഴിമുഖത്ത് കടലിലേക്കുള്ള ഒഴുക്ക് ശക്തമായതാണ് ജങ്കാര്‍ ഒഴുകിപ്പോവാന്‍ കാരണം. കൂടുതല്‍ ബോട്ടുകളെത്തിച്ച് ജങ്കാറിലെ യാത്രക്കാരെ ബോട്ടുകളിലേക്ക് മാറ്റി കരക്കെത്തിച്ചതോടെയാണ് ആശങ്കയകന്നത്. ജങ്കാര്‍ അരക്കിലോമീറ്ററോളം കടലിലേക്കൊഴുകി. ജങ്കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെട്ട മല്‍സ്യ ബന്ധന ബോട്ടുകള്‍ കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.