ഇനി ഒരു ക്ലിക്ക് മതി: വാര്‍ഡ് തിരിച്ചുള്ള മാപ്പും ഇന്റര്‍നെറ്റില്‍

Posted on: July 24, 2014 1:10 am | Last updated: July 24, 2014 at 1:10 am

മലപ്പുറം: നമ്മുടെ കൈയിലുള്ള മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് ഒരു ഗ്രാമപഞ്ചായത്ത് ‘ഭരണത്തെ എങ്ങിനെ ക്രിയാത്മകമായി സഹായിക്കാനാകും?. പഞ്ചായത്തിന്റെ വാര്‍ഡ് തിരിച്ചുള്ള മാപ്പ് തയ്യാറാക്കി സംസ്ഥാന തലത്തില്‍ പുതിയൊരു പദ്ധതിക്ക് ചുവട് വെക്കുകയാണ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ മൂന്ന് ദിവസമായി മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് പുതിയ രീതിയില്‍ പഞ്ചായത്തിന്റെ വാര്‍ഡ് തിരിച്ചുള്ള മാപ്പ് തയ്യാറാക്കി വരികയാണിവിടെ. പരിപാടി ഇന്ന് സമാപിക്കും. സ്ര്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന സന്നദ്ധ സംഘടനയുടെയും മാഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ജി ഐ എസ് കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവരുടെയും സഹകരണത്തോടെയാണ് ഇവിടെ മാപ്പിംഗ് പാര്‍ട്ടിയെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ മാസം 18ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 311 നമ്പര്‍ ഉത്തരവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഭൂപടങ്ങള്‍ ശാസ്ത്രീയമായി ഭരണപരവും അക്കാദമിക് മേഖലകളിലെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലല്ല അടിസ്ഥാന ഭൂപടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പരാമര്‍ശിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനുതകുന്ന തരത്തിലാണ് കൂരാച്ചുണ്ടിലെ മാപ്പിംഗ് പൂര്‍ത്തിയാവുന്നത്.
‘ഭാവിയില്‍ വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ‘ഭൂപടങ്ങള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം‘ഭരണ സ്ഥാപനങ്ങളിലും ഒരു ഔദ്യോഗികരേഖയായി ഉണ്ടാകേണ്ടതുണ്ടെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.തുടര്‍ന്നാണ് ഇത്തരമൊരു മാപ്പിംഗ് തയ്യാറാക്കാന്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുന്നോട്ട് വന്നത്.പഞ്ചായത്തിലെ ജീവനക്കാരാനായ ജയ്‌സണ്‍ നെടുമ്പാലയുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള ഒരു നവപദ്ധതിക്ക് തുടക്കം കുറിച്ചുള്ളത്.
അന്താരാഷ്ട്ര മാപ്പിങ് പ്രൊജക്ടായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇവിടെ മാപ്പ് തയ്യാറാക്കുന്നത്.ഓപ്പണ്‍സ്ട്രീറ്റ് മാപ്പ് വെബ്‌സൈറ്റില്‍ പ്രസ്തുത മാപ്പ് വരുന്നതോടെ പൊതുസമൂഹത്തിന് കാണാനും അവ ഉപയോഗിക്കാനും സാധിച്ചേക്കും. ഭരണപരമായ കാര്യങ്ങള്‍ക്ക് പുറമെ അക്കാദമിക് കാര്യങ്ങള്‍ക്കും മാപ്പ് ഉപയോഗിക്കാന്‍ ഒരു വിരല്‍തുമ്പ് അകലത്തില്‍ മാപ്പ് ലഭ്യമാക്കും.
ഓരോ വാര്‍ഡിന്റെയും അതിര്‍ത്തികള്‍ അംഗീകരിച്ച് 2010ലെ വാര്‍ഡ് വി‘ജനരേഖ അടിസ്ഥാനമാക്കിയാണ് പുതിയ മാപ്പും തയ്യാറാക്കുന്നത്.ഇതിനായി ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലെയും അതിര്‍ത്തികള്‍ അറിയാവുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ജി പി എസ്സ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകള്‍, ജി പി എസ്സ് റിസീവറുകള്‍ എന്നിവ ഉപയോഗിച്ച് സര്‍വെ നടത്തുന്നവര്‍ വാര്‍ഡ് അതിര്‍ഥികളിലൂടെ നടക്കും.ഈ സമയം സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ജിപിഎസ് ലോഗര്‍, കീപാഡ് മാപ്പര്‍ ത്രീ എന്നീ അപ്ലിക്കേഷനുകളില്‍ ട്രാക്ക് ചെയ്യും.കെട്ടിടങ്ങള്‍ സ്ഥലപ്പേരുകള്‍ തുടങ്ങിയവ അതാതിടത്തെത്തി ടൈപ്പ് ചെയ്ത് സേവ് ചെയ്യും.
തുടര്‍ന്ന് ഈ അപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ഓപ്പണ്‍സ്ട്രീറ്റ് വെബ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാം. നാലാം ദിവസമായ ഇന്ന് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തിന്റെയും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു മാപ്പ് തയ്യാറാക്കി പ്രദര്‍ശിപ്പിക്കുന്നതോടെ പരിപാടി സമാപിക്കും. പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ ആരംഭിക്കുന്ന പദ്ധതി വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകും.