Connect with us

Gulf

നോള്‍കാര്‍ഡ്; പഴയതിന്റെ കാലാവധി തീരുന്നു, പുതിയവ വാങ്ങണമെന്ന്

Published

|

Last Updated

നോള്‍കാര്‍ഡ്‌

ദുബൈ: ചില നോള്‍കാര്‍ഡുകളുടെ കാലാവധി ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് ആര്‍ ടി എ ഓട്ടോമാറ്റഡ് ഫെയര്‍ കളക്ഷന്‍ ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി അറിയിച്ചു. 2009 ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കാര്‍ഡുകളുടെ കാലാവധിയാണ് അവസാനിക്കുക. ഗോള്‍ഡ്, സില്‍വര്‍, ബ്ലു കാര്‍ഡുകള്‍ ഇവയില്‍ ഉള്‍പ്പെടും.
2009 ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി പൊതുഗതാഗത സംവിധാനത്തില്‍ നോള്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. ബസുകളിലും മെട്രോ ട്രെയിനിലും മറ്റും ഇത് ഉപയോഗക്ഷമമായി. ബസില്‍ ടിക്കറ്റ് നല്‍കുന്നത് അതോടെ അവസാനിച്ചു.
പഴയ കാര്‍ഡുകളുമായി ഇപ്പോഴും യാത്ര ചെയ്യുന്നവര്‍ പുതിയ കാര്‍ഡ് വാങ്ങേണ്ടിവരും. ഗോള്‍ഡ്, സില്‍വര്‍, ബ്ലു കാര്‍ഡുകളില്‍ 5.8 ദിര്‍ഹമാണ് മിനിമം ബാലന്‍സുണ്ടാവുക. പേഴ്‌സണല്‍ ബ്ലൂ കാര്‍ഡില്‍ 2.9 ദിര്‍ഹം ഉണ്ടാകും. പഴയ കാര്‍ഡില്‍ ബാലന്‍സുള്ളവര്‍ക്ക് അത് തീരുന്നതുവരെ യാത്ര ചെയ്യാം. എന്നാല്‍ “ടോപ് അപ്” ചെയ്യാന്‍ കഴിയില്ല.
കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനാണ് പഴയ കാര്‍ഡുകള്‍ മാറ്റുന്നത്. എല്ലാ പൊതു ഗതാഗത സംവിധാനങ്ങളിലേക്കും നോള്‍കാര്‍ഡ് വ്യാപിപ്പിക്കുമെന്നും അവാദി അറിയിച്ചു. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ നോള്‍കാര്‍ഡ് മാറ്റാനാണ് ആര്‍ ടി എ തീരുമാനം. ദുബൈയിലെ ആഭ്യന്തര യാത്രകള്‍ക്ക് മാത്രമായിരുന്ന നോള്‍കാര്‍ഡ് ഇയ്യിടെ ഷാര്‍ജ, അജ്മാന്‍ എന്നീ ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകള്‍ക്ക് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.