Connect with us

Gulf

ആഗോള നവീനാശയ സൂചിക: യു എ ഇ മിനയില്‍ ഒന്നാമത്

Published

|

Last Updated

കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല
അല്‍ ഗര്‍ഗാവി റിപ്പോര്‍ട്ട് ഏറ്റുവാങ്ങുന്നു

ദുബൈ: ആഗോള നവീനാശയ സൂചികയില്‍ (ജി ഐ ഐ)ല്‍ മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ യു എ ഇ ഒന്നാമത്. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയും വേള്‍ഡ് ഇന്റലക്ച്ച്വല്‍ പ്രോപെര്‍ട്ടി ഓര്‍ഗനൈസേഷനും സംയുക്തമായാണ് ജി ഐ ഐ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ശാസ്ത്ര കണ്ടുപിടുത്തങ്ങളുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങള്‍ നേടിയ മികവ് പരിഗണിച്ചാണ് 143 രാജ്യങ്ങളെ ഉള്‍പ്പെടുത്തി റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജി ഐ ഐയില്‍ കഴിഞ്ഞ തവണത്തെ ലോക രാജ്യങ്ങള്‍ക്കിടയിലെ ഒന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡ് നിലനിര്‍ത്തി. ആഗോള അടിസ്ഥാനത്തില്‍ 36ാം സ്ഥാനമാണ് യു എ ഇക്കുള്ളത്. രാജ്യത്തെ പ്രതിനിധീകരിച്ച് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്റക്‌സ് 2014 സമ്മളനത്തില്‍ പങ്കെടുത്തു.
അറബ് മേഖല പ്രത്യേകിച്ചും യു എ ഇ കണ്ടുപിടുത്തങ്ങളുടെ രംഗത്ത് ആഗോള തലത്തില്‍ പുതിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. അറിവ് സ്വായത്തമാക്കുന്ന കാര്യത്തിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന കാര്യത്തിലുമെല്ലാം പ്രശംസനീയമായ നേട്ടമാണ് യു എ ഇ കൈവരിച്ചിരിക്കുന്നത്. ചൊവ്വയില്‍ പര്യവേഷണത്തിനായി 2021ല്‍ അയക്കുന്ന സ്‌പെയ്‌സ്ഷിപ്പ് പദ്ധതി നയിക്കുക യു എ ഇ ശാസ്ത്രജ്ഞരായിരിക്കുമെന്ന വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രസ്താവന ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളുടെ തെളിവാണ്. ഇതോടെ ലോകത്തിലെ ഒമ്പതാമത്തെ രാജ്യവും അറബ് മേഖലയിലെ ആദ്യ രാജ്യവുമായി യു എ ഇ മാറും.
യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്.