ബാംഗ്ലൂര്‍ പീഡനം: സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍

Posted on: July 23, 2014 12:52 pm | Last updated: July 23, 2014 at 11:53 pm

CHILD RAPE NEW

ബാംഗ്ലൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ കേസില്‍ സ്‌കൂള്‍ ചെയര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്ത ഹള്ളിയിലെ വിബ്ജിയോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ റസ്തം ഖേരവാലയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പീഡന നിരോധന നിയമം, ഐ പി സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കുട്ടിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ മുസ്തഫയെ ഞായറാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് മോശം പെരുമാറ്റത്തിന് പിരിച്ചുവിട്ട ഇയാളെ ജോലിക്കെടുക്കുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്തിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.