കോഴിക്കോട് അരയിടത്ത്പാലത്ത് തീപ്പിടിത്തം

Posted on: July 23, 2014 11:37 am | Last updated: July 23, 2014 at 11:53 pm

fireകോഴിക്കോട്: നഗരത്തിലെ അരയിടത്തുപാലം ഓവര്‍ബ്രിഡ്ജിനടുത്ത് സിറ്റി സെന്ററില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രാവിലെ എട്ടരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയെത്തി തീയണച്ചു. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.