സോഷ്യല്‍ മീഡിയയിലെ അറബ് വിരുദ്ധ പരാമര്‍ശം:മലയാളിക്കെതിരെ പരാതി

Posted on: July 23, 2014 10:04 am | Last updated: July 23, 2014 at 10:04 am

social-sitesദോഹ: സോഷ്യല്‍ മീഡിയയില്‍ അറബികളെ അധിക്ഷേപിച്ച മലയാളിക്കെതിരെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി. ഖത്തറിലെ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന കമ്പനിയില്‍ ഐ ടി എഞ്ചിനീയര്‍ ആയി സേവനമനുഷ്ടിക്കുന്ന തൃശൂര്‍ സ്വദേശിക്കെതിരെയാണ് ഖത്തര്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്.ഫലസ്തീന്‍ ജനതക്കു നേരെ ഇസ്രയേല്‍ നടത്തുന്ന കിരാതമായ അക്രമങ്ങളെ ലോകം അപലപിക്കുന്നതിനിടയില്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതികരണം നടത്തവേയാണ് ഇയാള്‍ അറബികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായുള്ള പരാമര്‍ശം നടത്തിയത്. ഗാസയില്‍ കൂടുതല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടണം എന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ്

പരാതിക്കാധാരമായിട്ടുള്ളതെന്നറിയുന്നു.ഇയാളുടെ വംശീയമായ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് അറബികള്‍ തന്നെ അയാളുടെ വാളില്‍ പ്രതിഷേധക്കുറിപ്പുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നും മറ്റും ഇയാള്‍ വിവാദപരാമര്‍ശമടങ്ങിയ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്..