Connect with us

Kerala

പുതിയ പ്ലസ്ടു: വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്

Published

|

Last Updated

abdurab0തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്. കുറഞ്ഞത് 25 കുട്ടികളെങ്കിലും ഇല്ലാത്ത ഇടങ്ങളില്‍ ബാച്ചുകള്‍ നല്‍കരുതെന്നും പുതിയ ബാച്ചുകള്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും അറിയിച്ചു.

അതേസമയം, പ്ലസ് ടുവിന് അധികബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപസമിതിക്ക് ഇതുവരെ ഏകാഭിപ്രായത്തില്‍ എത്തിച്ചേരാനായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് മാധ്യമങ്ങളോടു പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.