തിരച്ചില്‍ തുടരുന്നു; തോണി മറിഞ്ഞ് കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താനായില്ല

Posted on: July 22, 2014 10:45 am | Last updated: July 22, 2014 at 10:45 am

88888888888888 copyതാനൂര്‍: മത്സ്യബന്ധനത്തിന് കടലില്‍ പോയി തോണി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല.
താനൂര്‍ ഒട്ടുപ്പുറം അങ്ങാടിപ്പാട്ട് യൂസഫ് (28)നെയാണ് മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും കടലില്‍ തെറിച്ച് വീണതിനെ തുടര്‍ന്ന് കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്റെ വലിയ ബോട്ടും ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളും ഇന്നലെ രാത്രിവരെ കടലില്‍ തെരച്ചില്‍ നടത്തി. കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്റര്‍ യൂസുഫിനെ കാണാതായ ഭാഗത്തും സമീപത്തും കടലിന്റെ മുകളില്‍ നിരവധി തവണ വട്ടം ചുറ്റി പറന്നെങ്കിലുംസൂചനയും ലഭിക്കാതിരുന്നതിനാല്‍ മടങ്ങിപ്പോയി. തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് ജനം ഒഴുകി എത്തികൊണ്ടിരുന്നു. കൂട്ടായി മുതല്‍ താനൂര്‍ അഴിമുഖം വരെ തീരദേശത്തു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാതെ ഹര്‍ത്താല്‍ ആചരിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒട്ടുംപ്പുറം അഴിമുഖത്ത് നാലു ജനറേറ്റര്‍ ഉപയോഗിച്ച് നാട്ടുകാര്‍ ലൈറ്റുകള്‍ തെളിയിച്ച് കടല്‍ കരയില്‍ തിരച്ചില്‍ നടത്തിയിരുന്നു. മത്സ്യബന്ധനത്തിനു അഞ്ചംഗ സംഘത്തിലെ മൂന്ന് പേര്‍ കടലില്‍ തെറിച്ചു വീണതിനെ തുടര്‍ന്നു ഒരാള്‍ മരിക്കുകയും ഒരാള്‍ കരക്ക് നീന്തിയടുക്കുകയും യൂസുഫിനെ കാണാതാവുകയായിരുന്നു.