എം എല്‍ എമാര്‍ രാജിവെച്ചു; ആസാം സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Posted on: July 21, 2014 1:24 pm | Last updated: July 22, 2014 at 12:11 am

tharun gangoyiഗുവാഹതി: ഭരണ പക്ഷത്തെ 31 എം എല്‍ എമാരും ഒരു മന്ത്രിയും രാജിവെച്ചതോടെ തരുണ്‍ ഗോംഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ ആണ് രാജിവെച്ച മന്ത്രി. 31 എം എല്‍ എമാര്‍ തന്നോടൊപ്പമാണെന്ന് ശര്‍മ്മ അവകാശപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിട്ടിരുന്നു. ഇതോടെയാണ് നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായത്.