16 മത്സ്യത്തൊഴിലാളികളുമായി ബോട്ട് കാണാതായി

Posted on: July 20, 2014 11:02 pm | Last updated: July 20, 2014 at 11:02 pm

Bay_of_Bengal_Rough_Weather_360ഡയമണ്ട് ഹാര്‍ബര്‍ (പശ്ചിമ ബംഗാള്‍): 16 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനബോട്ട് കാണാതായി. സൗത്ത് 24 പര്‍ഗാന ജില്ലയിലെ നമക്കാനയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബാബാ ലോക്‌നാഥ് എന്ന മത്സ്യ ബന്ധന ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് കാണാതായത്.

ഈ മാസം പത്തിന് ഇവിടെ നിന്നും പുറപ്പെട്ട ബോട്ടില്‍ നിന്ന് ശനിയാഴ്ചയാണ് അവസാനമായി സന്ദേശം ലഭിച്ചത്. ബോട്ടിന്റെ എന്‍ജിന്‍ തകരാറായെന്നായിരുന്നു സന്ദേശം. ഈ സമയം നമാക്കാനയില്‍ നിന്ന് നൂറ് മൈല്‍ അകലെയായിരുന്നു ബോട്ട്.

തുടര്‍ന്ന് തിരച്ചില്‍ നടത്താനായി രണ്ട് ബോട്ടുകള്‍ പുറപ്പെട്ടെങ്കെിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്.