Connect with us

Gulf

ശൈഖ് സായിദിനു വേണ്ടി കൂട്ടുപ്രാര്‍ഥന

Published

|

Last Updated

അബുദാബി: യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനുവേണ്ടി ശൈഖ് സായിദ് മസ്ജിദില്‍ കൂട്ടു പ്രാര്‍ഥന നടന്നു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ഈജിപ്തിലെ മതകാര്യ മന്ത്രി മുക്താര്‍ ഗോമ, അബുദാബി ഔഖാഫ് ചെയര്‍മാന്‍ ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഈ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് കൂട്ടു പ്രാര്‍ഥന സംഘടിപ്പിച്ചത്. സഹകരണത്തിലും പരസ്പര ധാരണയിലുമുള്ള യു എ ഇ സമൂഹം കെട്ടിപ്പടുക്കാന്‍ അടിത്തറയിട്ടത് ശൈഖ് സായിദാണെന്ന് ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ പറഞ്ഞു.
ദീര്‍ഘ ദൃഷ്ടിയുള്ള മനുഷ്യസ്‌നേഹിയായിരുന്നു ശൈഖ് സായിദെന്നും ആ നാമം ചരിത്രത്തില്‍ എന്നെന്നും മായാതെ കിടക്കുമെന്നും ഈജിപ്ത് മന്ത്രി മുഖ്താര്‍ ഗോമ അഭിപ്രായപ്പെട്ടു.