Connect with us

Kozhikode

കുടുംബശ്രീക്കെതിരായ നീക്കം അനുവദിക്കില്ല: സി ഡി എസ്

Published

|

Last Updated

കോഴിക്കോട്: കേരള സര്‍ക്കാറിന്റെയും കുടുംബശ്രീ സംസ്ഥാന മിഷന്റെയും വിവിധ പ്രവര്‍ത്തന പദ്ധതികള്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ മികച്ച നിലവാരത്തില്‍ നടപ്പാക്കിവരുന്ന കോര്‍പറേഷന്‍ സി ഡി എസിനെ മോശമായി ചിത്രീകരിക്കാനുള്ള യു ഡി എഫിന്റെ നീക്കം ആസൂത്രിതമാണെന്ന് കുടുംബശ്രീ സി ഡി എസ്.
ഈ നീക്കത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇതിനെ എന്ത് വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും കുടുംബശ്രീ സി ഡി എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുകുടുംബശ്രീ സി ഡി എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും നടപടിക്രമം പാലിച്ച് നടത്തുന്നതുമാണ്. ആരോപണങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് സി ഡി എസ് തയ്യാറാണ്.
ഇ ഷോപ്പ് അനുവദിച്ചതിലെ എല്ലാ നടപടിക്രമങ്ങളും സി ഡി എസ് ഭരണസമിതിയുടെയും ക്ഷേമകാര്യ കമ്മിറ്റിയുടെയും കൗണ്‍സിലിന്റെയും അറിവോടും അംഗീകാരത്തോടും കൂടിയാണ്. കിയോസ്‌ക് നല്‍കിയതിലെ അപാകതയാണ് യു ഡി എഫ് ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം. ഹെല്‍പ് സെന്ററില്‍ ഫീസ് നിശ്ചയിച്ചതിലും ആരോപണം ഉന്നയിക്കുന്നവരുണ്ട്. കുടുംബശ്രീക്ക് സൗജന്യമായി ചെയ്തുകൂടെയെന്നാണ് ചോദ്യം വരുന്നത്. ഡ്രഗ്‌ബേങ്ക്, ഡ്രസ്‌ബേങ്ക്, കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയവ കുടുംബശ്രീയുടെ സേവനങ്ങളാണ്.
കുറഞ്ഞ ഫീസാണ് ഇത്തരം സേവനങ്ങള്‍ക്ക് വാങ്ങിക്കുന്നതെന്നും കിയോസ്‌ക് ഏതു ഫീസാണ് കുറക്കേണ്ടതെന്ന് ചൂണ്ടികാണിച്ചാല്‍ പരിഗണിക്കാന്‍ തയ്യാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest