Connect with us

Malappuram

മാലിന്യത്തില്‍ നിന്ന് കരകയറാനാകാതെ മഞ്ചേരി നഗരസഭ

Published

|

Last Updated

മഞ്ചേരി: മാലിന്യത്തില്‍ നിന്നും കര കയറാന്‍ സാധിക്കാതെ മഞ്ചേരി നഗരസഭ. നഗരപരിധിയില്‍ മാലിന്യം തള്ളാന്‍ സ്ഥലമില്ലാതായതോടെ റോഡരികുകളിലും ഓടകളും മാലിന്യകേന്ദ്രമായി. മഴക്കാലമായതോടെ വെള്ളം കെട്ടി നില്‍ക്കുന്നയിടത്തെല്ലാം കൊതുകുകള്‍ മുട്ടയിട്ടു പെരുകി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ക്ലിനിക് തേടിയെത്തുന്ന രോഗികളും കൂടി മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമെല്ലാം പനിക്ക് പുറമെ മഞ്ഞപ്പിത്തവും പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. അലഞ്ഞു തിരിയുന്ന നായകളുടെ ശല്യവും രൂക്ഷമാണ്.
നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ വേട്ടേക്കോട് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ രണ്ട് വര്‍ഷമായി മാലിന്യം ഡംപ് ചെയ്യുന്നില്ല. മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധ ദ്രാവകം താഴെ താമസിക്കുന്നവരുടെ കിണറുകളില്‍ ഒഴുകിയെത്തുന്നതായി ആരോപണമുണ്ട്. ടൗണിലെ ചപ്പു ചവറുകളും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം കച്ചവടക്കാര്‍ തന്നെ തീയിട്ടു നശിപ്പിക്കുകയാണ് ചെയ്യുന്നത്. പുകശല്യം കാരണം ആസ്തമ പിടിപെട്ടവര്‍ നേരത്തെ കടയടക്കുന്നു. പരിസ്ഥിതിക്ക് ഹാനികരമാണെന്നറിഞ്ഞിട്ടും മാലിന്യം സ്വന്തമായി കടക്കു മുന്നില്‍ കത്തിച്ചു കളയുന്നവര്‍ക്കേ നഗരസഭ ലൈസന്‍സ് പുതുക്കി നല്‍കുന്നുള്ളൂ.
അക്ഷരാര്‍ഥത്തില്‍ നഗരസഭക്ക് മാലിന്യത്തില്‍ നിന്ന് കര കയറാന്‍ സാധിക്കാത്ത വിധം നഗരം വൃത്തിഹീനമാണ്. ബസ് സ്റ്റാന്‍ഡുകളും കുണ്ടും കുഴിയുമായി വൃത്തിഹീനമായി കിടക്കുന്നു. മാലിന്യ നീക്കവും സംസ്‌കരണവും തടസ്സപ്പെടുകയോ നഗരസഭക്ക് സ്വീകാര്യമായ മാര്‍ഗങ്ങള്‍ ചെയ്യാന്‍ പ്രയാസപ്പെടുകയോ ചെയ്താല്‍ സോഷ്യല്‍ എന്‍ജിനിയറിംഗ് നടപ്പാക്കണം. കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി നിന്ന് ശുചിത്വനഗരത്തിന് ശ്രമിക്കണം. ഈ മുന്നേറ്റത്തെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ല.
സ്വലാത്ത് വാര്‍ഷികം ഇന്ന്
വണ്ടൂര്‍: ഒടോമ്പറ്റ മന്‍ഹജ് തസ്‌കിയത്തുല്‍ ഇസ്്‌ലാമിയയിലെ മാസാന്ത സ്വലാത്ത് മജ്്‌ലിസിന്റെ വാര്‍ഷിക സമ്മേളനം ഇന്ന് നടക്കും. വൈകീട്ട് തറാവീഹ് നമസ്‌കാര ശേഷം നടക്കുന്ന പ്രാര്‍ഥന സമ്മേളനത്തിന് സയ്യിദ് അബ്ദുറഹിമാന്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
ഒരു കോടി സ്വലാത്ത് ചൊല്ലിത്തീര്‍ത്ത വിശ്വാസികളുടെ സംഗമമാകും സമ്മേളനമെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് നൗഫല്‍ സഖാഫി, ഉസ്മാന്‍ അഹ്്‌സനി, യൂസുഫ് സഖാഫി, അബ്ദുല്‍ വഹീദ് സഖാഫി സംബന്ധിക്കും.

Latest