Connect with us

Kerala

ഇറാഖില്‍ നിന്ന് കൂടുതല്‍ നഴ്‌സുമാര്‍ നാട്ടിലെത്തി

Published

|

Last Updated

ചേര്‍ത്തല: ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി. പൊന്നാംവെളി സഞ്ചികാട്ട് വീട്ടില്‍ സിറിയക്കിന്റെ ഭാര്യ പ്രഭ അലക്‌സ് ഉള്‍പ്പെടെ 21 പേരാണ് ഇറാഖില്‍ നിന്ന് നാട്ടിലെത്തിയത്. ഖിര്‍ഖുരില്‍ അഷാദി സര്‍ക്കാര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് പ്രഭ. ഇതേ ആശുപത്രിയിലെ 19 പേരും സമീപമുള്ള ആശുപത്രികളിലെ മുന്ന് പേരും ഉള്‍പ്പെടെ 21 മലയാളി നഴ്‌സുമാരാണ് ഇന്ത്യന്‍ എംബസി മുഖാന്തിരം നാട്ടിലെത്തിയതെന്ന് പ്രഭ പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റവരെ ഇവരുടെ ആശുപത്രിയില്‍ ചികിത്സിക്കുന്നുണ്ടെങ്കിലും ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആക്രമണങ്ങള്‍ കുറവായിരുന്നു. എന്നാല്‍ യുദ്ധം ശക്തമായതോടെ നാട്ടിലേക്ക് മടങ്ങുന്നതിനുവേണ്ടി ഇറാഖ് സര്‍ക്കാറിനോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ ന്നാണ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടത്. നാട്ടിലേക്ക് പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ ആഹാരവും നല്‍കിയില്ലെന്ന് പ്രഭ പറഞ്ഞു. യുദ്ധം തുടങ്ങിയതോടെ വീട്ടുകാര്‍ നാട്ടിലേക്ക് മടങ്ങുവാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഒരു മാസത്തെ ശമ്പളം ലഭിക്കാനുണ്ടെന്നും പ്രഭ പറഞ്ഞു.