കള്ളനോട്ടടി സംഘം പിടിയില്‍

Posted on: July 17, 2014 10:53 pm | Last updated: July 17, 2014 at 10:53 pm

New Imageദൈദ്: രാജ്യത്തിന്റെ കറന്‍സികളുടെ വ്യാജ പതിപ്പ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന മൂവര്‍ സംഘത്തെ താമസസ്ഥലം റെയ്ഡ് നടത്തി പിടികൂടി. ഷാര്‍ജ ദൈദിലെ ഒരു കൃഷിയിടത്തിലെ സ്വകാര്യ താമസസ്ഥലം കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിച്ചിരുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്.
പ്രതികള്‍ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ നേരത്തെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയയാളാണെന്നും പോലീസ് പറഞ്ഞു. താമസിച്ചിരുന്ന ഫാമിലെ വീട്ടില്‍ വെച്ചായിരുന്നു പ്രതികള്‍ കള്ളനോട്ടടിച്ചിരുന്നത്. വിപണിയില്‍ എത്തിക്കാന്‍ പാകത്തിലുള്ള 500,200, 100,50,20,10 എന്നിവയുടെ വ്യാജ കറന്‍സികളും അച്ചടി കഴിഞ്ഞെങ്കിലും വിതരണത്തിനു പാകപ്പെടുത്താത്ത വിവിധ തുകയുടെ കറന്‍സികളും പോലീസ് പ്രതികളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.
കറന്‍സി അച്ചടിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന പ്രിന്ററും അനുബന്ധ സാമഗ്രികളും പോലീസ് ഇവരുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.