മന്ത്രിക്ക് ഉച്ചഭക്ഷണത്തിന് ശേഷം ഐസ്‌ക്രീം കിട്ടാത്തതിന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

Posted on: July 17, 2014 1:30 pm | Last updated: July 17, 2014 at 1:31 pm

ajith pawarഔറംഗാബാദ്: മന്ത്രിക്ക് ഉച്ചഭക്ഷണത്തിന് ശേഷം ഐസ്‌ക്രീം കിട്ടാത്തതിന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ഐസ്‌ക്രീം നല്‍കാത്തതിനാണ് പൊതുമരാമത്ത് വകുപ്പിലെ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജല്‍നയിലേക്ക് എന്‍ സി പി സമ്മേളനത്തിന് പോകവെയാണ് മന്ത്രി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. ഭക്ഷണം കഴിച്ച ശേഷം മന്ത്രി ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. ഇതില്‍ പ്രകോപിതരായ മന്ത്രിയുടെ അനുയായികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.