അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റ ശ്രമം

Posted on: July 17, 2014 12:21 pm | Last updated: July 18, 2014 at 12:45 am

indochinaകശ്മീര്‍: അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമം. കശ്മീരിലെ ലഡാഖ് സെക്ടറിലാണ് കടന്നുകയറ്റ ശ്രമം നടത്തിയത്. മൂന്ന് ദിവസത്തിനിടെ രണ്ട് തവണ ശ്രമം നടന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചൈനീസ് സേന വാഹനങ്ങളുമായെത്തി കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സേന തടഞ്ഞു. ഇതു തങ്ങളുടെ പ്രദേശമാണെന്ന് പ്രഖ്യാപിക്കുന്ന ബാനറുകള്‍ ഇരുപക്ഷവും ഉയര്‍ത്തി. അര മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ ചൈനീസ് സൈന്യം തിരിച്ചു പോകുകയായിരുന്നു.
ബ്രിക്‌സ് ഉച്ചകോടിക്ക് ബ്രസീലിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച നടത്തിയത്. ഇതിനിടയിലാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റ ശ്രമം.