കാബൂള്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം

Posted on: July 17, 2014 10:05 am | Last updated: July 18, 2014 at 12:45 am

terroristകാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ റോക്കറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 5.30നാണ് അക്രമമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

അതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ തങ്ങള്‍ അക്രമം നടത്തുമെന്ന് താലിബാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പോരാളികള്‍ ആയുധങ്ങളുമായി കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതായി താലിബാന്‍ വക്തമാവ് സബീഹുള്ളാ മുജാഹിദ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കി.