ജനയുഗത്തിന് അബ്ദുര്‍റബ്ബിന്റെ വക്കീല്‍ നോട്ടീസ്

Posted on: July 17, 2014 1:53 am | Last updated: July 17, 2014 at 1:53 am

തിരുവനന്തപുരം: ജനയുഗം ദിനപത്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വക്കീല്‍ നോട്ടീസ് അയച്ചു. ഈ മാസം പത്തിന് ജനയുഗം പത്രത്തില്‍ മനസ്സില്‍ പച്ചപ്പ് കരിഞ്ഞവര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഉള്ളടക്കം തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമാണെന്നും പ്രസ്തുത ലേഖനത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍, എഡിറ്റര്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍, ലേഖകര്‍ എന്നിവര്‍ക്കെതിരെ അഡ്വ. എ അബ്ദുല്‍ കരീം മുഖേന നോട്ടീ സ് അയച്ചത്. പത്രത്തില്‍ തുല്യപ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് ക്ഷമാപണം നടത്തണമെന്നാണ് നോട്ടീസിലെ ആവശ്യം.