ബിരുദ ഏകജാലകം

Posted on: July 17, 2014 12:51 am | Last updated: July 17, 2014 at 12:51 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഏകജാലക ബിരുദ പ്രവേശത്തില്‍ ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ ലഭിച്ചവര്‍ നിര്‍ബന്ധമായും ഈ മാസം 18, 21 തീയതികളില്‍ രാവിലെ പത്തിന് അതത് കോളജുകളില്‍ രേഖകള്‍ സഹിതം ഹാജരാകണം. നാലാം ഘട്ട അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമായിരിക്കും. മുമ്പേ തന്നെ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്ത് അഡ്മിഷന്‍ നേടിയവര്‍ക്ക് ഇനി ഹയര്‍ ഓപ്ഷന്‍ നല്‍കുന്നതല്ല. വിശദവിവരം എല്ലാ കോളജുകളെയും അറിയിക്കുന്നതായിരിക്കും.