ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു

Posted on: July 16, 2014 11:33 pm | Last updated: July 16, 2014 at 11:33 pm

ദുബൈ: അല്‍ അഖ്‌സ മസ്ജിദ് ഗ്രാന്റ് മുഫ്തി ശൈഖ് ഇക്‌രിമ സബ്‌റിക്ക് ദുബൈ ഉപഭരണാധികാരിയും യു എ ഇ സാമ്പത്തിക കാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം വിരുന്നു നല്‍കി.
ഫലസ്തീനെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളും അല്‍ അഖ്‌സ മസ്ജിദിനെതിരെയുള്ള ഭീഷണിയും ഇരുവരും ചര്‍ച്ചചെയ്തു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു ഭരണാധികാരികളും ഫലസ്തീന് നല്‍കുന്ന സഹായത്തിന് ശൈഖ് ഇക്‌രിമ നന്ദി പറഞ്ഞു. നിരവധി ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്തു.