സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം: പന്തലിന് കാല്‍ നാട്ടി

Posted on: July 16, 2014 8:03 pm | Last updated: July 16, 2014 at 8:04 pm

sadiyyaദേളി: വിശുദ്ധ റമളാന്‍ 25ാം രാവില്‍ ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം മുല്ലച്ചേരി അബ്്ദുല്‍ റഹ്മാന്‍ ഹാജി നിര്‍വഹിച്ചു.
ജൂലൈ 22 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതല്‍ അര്‍ധരാത്രിവരെ നീണ്ടു നില്‍ക്കുന്ന ആത്മീയ സംഗമത്തിന് വിപുലമായ സൗകര്യങ്ങളണ് സഅദിയ്യില്‍ ഒരുക്കുന്നത്. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ. പി. അബ്്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത് പ്രാര്‍ത്ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ല ഹാജി കളനാട്, സുലൈമാന്‍ കിരവെള്ളൂര്‍, സിദ്ധീഖ് സിദ്ധീഖി, അബ്്ദുല്ല ഹാജി ബോവിക്കാണം, ഹസ്ബുല്ല തളങ്കര, മുഹമ്മദ് കുഞ്ഞി തയലങ്കാടി, സത്താര്‍ ഹാജി ചെമ്പരിക്ക, അഷ്‌റഫ് കരിപ്പൊടി, സ്വലാഹുദ്ധീന്‍ അയ്യൂബി, മുഹമ്മദ് ടിപ്പുനഗര്‍, മുഹമ്മദ് സഅദി കവ്വായി, സുബൈര്‍ ഏയ്യള, അബ്്ദുല്‍ റഹ്്മാന്‍ തോട്ടം, ഹാഫിള് അന്‍വര്‍ സഖാഫി ഷിറിയ, ഖാലിദ് ചട്ടംഞ്ചാല്‍, ഖലീല്‍ മാക്കോട, ഇസ്മാഈല്‍ സഅദി പറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.