ജയ്പൂരിലെ അടുക്കള കാണാന്‍ ബില്‍ ക്ലിന്റനെത്തി

Posted on: July 16, 2014 1:57 pm | Last updated: July 16, 2014 at 2:02 pm

billclinton

ജയ്പൂര്‍: കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഗവണ്‍മെന്റിതര സംഘടന അക്ഷയ് പാത്രയുടെ അടുക്കള കാണാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ജയ്പൂരില്‍ എത്തി. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഏഷ്യാ പസഫിക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ക്ലിന്റന്‍ ഇന്ത്യയിലെത്തിയത്.

ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ജഗതാപുരയിലെ അടുക്കളയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ക്ലിന്റന്‍ ഇവിടെ കുട്ടികള്‍ക്ക് ഭക്ഷണവും വിളമ്പിക്കൊടുത്തു. തിങ്കളാഴ്ച രാത്രിയാണ് ക്ലിന്റനും പ്രതിനിധി സംഘവും ജയ്പൂരിലെത്തിയത്. ക്ലിന്റന് ഊഷ്മളമായ സ്വീകരണവും നല്‍കി.