Connect with us

Kerala

മദ്യ വില്‍പന വര്‍ധിച്ചെന്ന് എക്‌സൈസ് വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പന കൂടിയെന്ന് വീണ്ടും എക്‌സൈസ് വകുപ്പ്. 95 ശതമാനത്തിന്റെ അധിക വില്‍പന നടന്നുവെന്നും തുറന്നിരിക്കുന്ന ബാറുകളില്‍ ഇരട്ടി വില്‍പന ഉണ്ടായെന്നും എക്‌സൈസ് വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബീവറേജസ് കോര്‍പ്പറേഷന്റെ വരുമാനം ഈ വര്‍ഷം പതിനായിരം കോടി കവിയുമെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.
നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചതിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന വാദമാണ് എക്‌സൈസ് വകുപ്പ് തള്ളിയത്. നികുതി ഇനത്തില്‍ സര്‍ക്കാരിന് പ്രതിദിനം 2.8 കോടി രൂപയുടെ വര്‍ധനയുണ്ടെന്നും പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ മദ്യ ഉപഭോഗം 84 ശതമാനമായി ഉയര്‍ന്നെന്നും മന്ത്രി കെ ബാബു പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.