അധിക ട്രെയിന്‍ സ്റ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു

Posted on: July 16, 2014 11:37 am | Last updated: July 17, 2014 at 12:36 am

train coachന്യൂഡല്‍ഹി: എം പിമാരുടെ അപേക്ഷപ്രകാരം അനുവദിച്ച അധിക ട്രെയിന്‍ സ്റ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. ഇത്തരത്തിലുള്ള സ്റ്റോപ്പുകളുടെ കാര്യം പുന:പരിശോധിക്കുമെന്ന് റെയില്‍വേ പാര്‍ലമെന്റില്‍ അറിയിച്ചുവെങ്കിലും ലാഭകരമല്ലാത്ത സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഉത്തരവ് നടപ്പിലാക്കിയാല്‍ കേരളത്തിലേയും ബീഹാറിലേയും സ്റ്റോപ്പുകളാണ് കൂടുതലായും നഷ്ടപ്പെടുക. എം പിമാരുടെ അഭ്യര്‍ത്ഥനപ്രകാരം അനുവദിച്ച രാജ്യത്തെ 2400 സ്റ്റോപ്പുകള്‍ ലാഭകരമല്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഇതില്‍ 1250 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് റെയില്‍വേ തീരുമാനമെടുത്തിരിക്കുന്നത്.