മോഡി പുട്ടിനുമായി കൂടിക്കാഴ്ച നടത്തി

Posted on: July 16, 2014 10:35 am | Last updated: July 17, 2014 at 12:35 am

modi with putinഫോര്‍ട്ടലേസ: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ബ്രസീലില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി പുട്ടിനെ ക്ഷണിച്ചു. അടുത്ത ഡിസംബറിലായിരിക്കും പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുക. ഈ സമയത്ത് പുട്ടിന്‍ കൂടംകുളം സന്ദര്‍ശിച്ചേക്കും. റഷ്യന്‍ സഹായത്തോടെയാണ് കൂടംകുളം ആണവ നിലയം നിര്‍മിച്ചത്. 40 മിനിറ്റോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന സൂചനയാണ് ഇരുനേതാക്കളും നല്‍കിയത്.

നരേന്ദ്ര മോദി ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങുമായും ചര്‍ച്ച നടത്തിയിരുന്നു.