Connect with us

Kerala

വിശുദ്ധസ്മരണയില്‍ നാടെങ്ങും ബദര്‍ ദിനം ആചരിച്ചു

Published

|

Last Updated

bedir-bedir-sehitligi-pic
കോഴിക്കോട്: മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കി നാടെങ്ങും ബദര്‍ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണം പരിപാടികളും അന്നദാനവും നടന്നു.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദ്ര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക പ്രബോധനവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ പ്രവാചകര്‍ (സ) ക്കെതിരെ അതിശക്തമായ ആക്രമണമാണ് ഖുറൈശികള്‍ അഴിച്ചുവിട്ടത്. കല്ലെറിഞ്ഞു, കൂക്കിവിളിച്ചു, ഉപജീവനമാര്‍ഗങ്ങള്‍ കൊട്ടിയടച്ചു, പട്ടിണിക്കിട്ടു… എല്ലാം പ്രവാചകര്‍ ക്ഷമിച്ചു. എന്നിട്ടും അക്രമം തുടര്‍ന്നപ്പോഴാണ് ബദ്ര്‍ രണാങ്കണത്തിലിറങ്ങാന്‍ അല്ലാഹുവിന്റെ അനുമതി ലഭിക്കുന്നത്.

അബൂജഹലിന്റെ നേതൃത്വത്തില്‍ അതിശക്തരായ സാ്യുധസേനയെ കേവലം നബി (സ)യും സ്വഹാബികളുമടങ്ങിയ 313 പേര്‍ സധൈര്യം നേരിട്ടു. അവരില്‍ 14 പേര്‍ രക്തസാക്ഷികളായി. ഒടുവില്‍ നന്മ വിജയിച്ചു. സത്യാസത്യ വിവേചന ദിനമെന്നാണ് ബദ്‌റിനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനായിരുന്നു ബദ്ര്‍. എ ഡി 624 ജനുവരി മാസത്തില്‍.

 

Latest