മോദി ഭരണത്തില്‍ മതനിരപേക്ഷത കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് പിണറായി

Posted on: July 15, 2014 10:06 am | Last updated: July 15, 2014 at 10:06 am

pinarayiവൈത്തിരി: ന്യൂനപക്ഷ വിഭാഗത്തിന്റെ വേട്ടയായടലിന് നേതൃത്വം നല്‍കിയ കര്‍മയോഗിയായ നരേന്ദ്ര മോദി ഭരണത്തില്‍ മതനിരപേക്ഷത കടുത്ത വെല്ല്‌വിളി നേരിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയന്‍ പറഞ്ഞു. അന്തരിച്ച പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനം വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ മത ന്യൂനപക്ഷങ്ങളോട് ആര്‍എസ് എസിുനുള്ള സമീപനം എന്ത് എന്ന് നല്ലത് പോലെ രാജ്യത്തിന് വ്യക്തയുള്ളതാണ്. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയ ആര്‍ എസ് എസുകാരനായിരുന്നു മോഡി. ഗുജറാത്ത് കലാപത്തില്‍ അമിത് ഷായാണ് മോഡിയുടെ സേനാനധിപതിയായി രംഗത്തുണ്ടയിരുന്നത്. മോഡി ഇപ്പോള്‍ പ്രധാനമന്ത്രി കസേരയിലിരിക്കുന്നു. അമിത്ഷാ ബിജെപി പ്രസിഡന്റിന്റെ കസേരയിലും. സൊറബ്ദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ യഥാര്‍ഥ പ്രതിയാകേണ്ടത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയായിരുന്നു. പക്ഷേ മുഖ്യമന്ത്രി എന്ന പരിരക്ഷ അദ്ദേഹത്തിന് കിട്ടി. തെളിവുകളെല്ലാം പുറത്ത് വന്നപ്പോള്‍ അമിത്ഷായുടെ പങ്ക് നിഷേധിക്കാന്‍ പറ്റാത്തതായി. ഗുജറാത്തിലെ മുഖ്യമന്ത്രി ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി.അന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ സൈന്യാധിപനായി പൊലീസിനെ നിയന്ത്രിച്ചയാള്‍ അമിത്ഷാ ബിജെപി പ്രസിഡണ്ടിന്റെ കസേരയിലിരിക്കുന്നു.ബിജെപി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ഇവിടുത്തെ മുതലാളിത്തത്തിനും വിദേശമുതലാളിത്തത്തിനുമായി പങ്ക് വച്ച് കൊടുക്കുകയാണ്.് ഇരുകൂട്ടര്‍ക്കും രാജ്യത്തെ കുത്തക മുതലാളിമാരോടാണ് താല്‍പര്യം. കുത്തകമുതലാളിമാര്‍ക്കും സാമ്രാജ്യത്തിനും കീഴ്‌പ്പെടുന്നതില്‍ കോണ്‍ഗ്രസിനോട് മത്സരിക്കുന്നവരാണ് തങ്ങള്‍ എന്നാണ് ബി ജെ പി സര്‍കാര്‍ തെളിയിക്കുന്നത്. യുപിഎ സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ ബിജെപി സര്‍കാര്‍ നടപ്പാക്കുന്നു.ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒരു നടപടിയും ബിജെപി സര്‍കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇന്ധനവില വര്‍ദ്ധിപ്പിച്ചതും ട്രെയില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചതും കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാനാണ്. പാര്‍ലമെണ്ടില്‍ തീരുമാനമെടുത്ത് മാത്രമേ ട്രെയിന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാവു എന്ന് ബിജെപി നേരത്തെ പറഞ്ഞതിന് വിരുദ്ധമായാണ് വര്‍ദ്ധന നടപ്പാക്കിയത്.യാത്രാകൂലിയും ചരക്ക് കടത്ത് കൂലിയും വര്‍ദ്ധിപ്പിച്ചു.
റെയില്‍വേയെ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് വിട്ട് കൊടുക്കാനുള്ള നിര്‍ദേശങ്ങളാണ് വന്നത്. നേരത്തെ യുപിഎ സര്‍കാര്‍ ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ വാശിയോടെ നടപ്പാക്കുകയാണ്.വിദേശ മൂലധനം കൊണ്ട് വരാനുള്ള നീക്കവും പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനും ആക്കം കൂട്ടി.ബിഎസ്എന്‍എല്ലിന് നല്‍കി വന്ന സൗകര്യങ്ങള്‍ റിയന്‍സിന്റെ കൈയിലെത്താന്‍ പോകുന്നു.റിലയന്‍സിനോട് കോണ്‍ഗ്രസിന് മാത്രമല്ല ഞങ്ങള്‍ക്കും അമിതമായ താല്‍പര്യമാണ് എന്ന് കാണിക്കാനാണ് ശ്രമം. പ്രതിരോധ മേഖലയില്‍ ആയുധ നിര്‍മാണത്തിന് പോലും വിദേശ കുത്തകകള്‍ക്ക് കടന്ന് വരാന്‍ സൗകര്യം ഒരുക്കുന്നു. പ്രതിരോധ മേഖലയില്‍ വിദേശ മൂലധനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു.ആദ്യ പടിയായി 49 ശതമാനം എന്ന പ്രഖ്യാപനം വന്നിരിക്കുന്നു.
ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇങ്ങോട്ട് കടന്ന് വരാന്‍ അവസരം വേണമെന്നതില്‍ ഏറ്റവും നിര്‍ബന്ധം പിടിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്.അമേരിക്ക ഉള്‍പ്പെടെയുളള മറ്റ് സാമ്രാജ്യത്തിനോടഎ കീഴ്‌പ്പെടുന്നതില്‍ കോണ്‍ഗ്രിനോട് മത്സരിക്കുന്നവരാണ് ഞങ്ങള്‍. കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്ത് തരാം എന്നാണ് ബിജെപി സര്‍ക്കാര്‍ സാമ്രാജ്യത്വത്തോട് പറയുന്നത്.
ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം,മതനിരപേക്ഷത, ഫെഡറലിസം എന്നിവ സംബന്ധിച്ച് വലിയ ആശങ്കകളാണുയരുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും തീരെ വിശ്വാസമില്ലാത്ത ആര്‍ എസ് എസ് തീരുമാനങ്ങളാണ് മോദി സര്‍കാര്‍ നടപ്പാക്കുന്നത്. 31 ശതമാനം വോട്ട് മാത്രം നേടിയ മോദി സര്‍ക്കാരിന് രാജ്യത്തെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടന്നത്. ഒരു ദശാബ്ധകാലത്തെ യുപിഎ സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ മനം മടുത്ത ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു.കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ അമര്‍ഷം ബിജെപിക്ക് ഗുണമായതായും അദ്ദേഹം പറഞ്ഞു.