തിരുവനന്തപുരം: വാളയാറിലെ ഇ ഡിക്ലറേഷന്‍ സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരം നികുതി പിരിവില്‍ പുനഃക്രമീകരണം നടത്തുക മാത്രമാണ് ചെയ്തതെന്ന് ധനമന്ത്രി മറുപടി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
അഴിമതിയും കെടുകാര്യസ്ഥതയുമാണ് പ്രതിപക്ഷം ചര്‍ച്ച ചെയ്തതെന്നും ഈ വിഷയം ചര്‍ച്ച ചെയ്താല്‍ സര്‍ക്കാറിന്റെ മുഖം വികൃതമാവുമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആരോപിച്ചു.