Connect with us

Business

സ്വദേശികളെയും വിദേശികളെയും ഞെട്ടിച്ച് ബജറ്റ്

Published

|

Last Updated

ബജറ്റിനു തിളക്കം മങ്ങിയത് ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളെ ഒരു പോെല ഞെട്ടിച്ചു. മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓഹരികള്‍ വിറ്റു മാറാന്‍ ഫണ്ടുകള്‍ കാണിച്ച തിടുക്കം കനത്ത തകര്‍ച്ചക്ക് ഇടയാക്കി. ബോംബെ സെന്‍സെക്‌സ് കഴിഞ്ഞ വാരം 938 പോയിന്റ് ഇടിഞ്ഞു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലെ തകര്‍ച്ച 292 പോയിന്റാണ്. വ്യാപാരാന്ത്യം നിഫ്റ്റി 7459 ലാണ്. മൊത്തം 3.8 ശതമാനം ഇടിവാണ് ദേശീയ സൂചികയില്‍ സംഭവിച്ചത്.
ബോംബെ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 26,190 വരെ കയറി. ഈ അവസരത്തില്‍ അലയടിച്ച വില്‍പ്പന തരംഗത്തില്‍ സൂചിക 25,000 ലെ നിര്‍ണായക താങ്ങും തകര്‍ത്ത് 24,981 വരെ താഴ്ന്നു. സൂചിക വ്യാപാരാന്ത്യം 25,024 ലാണ്. സൂചികയുടെ സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാല്‍ പി എസ് ഏ ആര്‍ ബുള്ളിഷാണ്. എന്നാല്‍ എം എ സി ഡി തിരുത്തലിനുള്ള സാധ്യതകളാണ് വ്യക്തമാക്കുന്നത്.
നിഫ്റ്റി സൂചികക്ക് അനുകൂല വാര്‍ത്തകള്‍ നേട്ടമാക്കാനായാല്‍ ഈ വാരം 7695-7931 വരെ ഉയരാന്‍ ശ്രമം നടത്താം. അല്ലാത്ത പക്ഷം സൂചിക സപ്പോര്‍ട്ടായ 7335-7211 ലേക്ക് പരീക്ഷണം നടത്താം.
എഫ് എം സി ജി, ടെക്‌നോളജി വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു. അതേ സമയം ഫണ്ടുകളുടെ പ്രോഫിറ്റ് ബുക്കിംഗ് റിയാലിറ്റി, പവര്‍, കാപിറ്റല്‍ ഗുഡ്‌സ്, സ്റ്റീല്‍, ബേങ്കിംഗ്, ഓട്ടോമൊബൈല്‍ ഓഹരികളുടെ കരുത്ത് നഷ്ടപ്പെട്ടു. ബി എച്ച് ഇ എല്‍ ഓഹരി വില പതിനഞ്ച് ശതമാനം കുറഞ്ഞപ്പോള്‍ എസ് ബി ഐ പത്ത് ശതമാനവും എല്‍ ആന്‍ഡ് ടി ക്ക് ഒമ്പത് ശതമാനവും ഇടിവ് നേരിട്ടു. ഒ എന്‍ ജി സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, ഐ സി ഐ സി ഐ, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, മാരുതി, എന്‍ റ്റി പി സി, എം ആന്‍ഡ് എം, ഹിന്‍ഡാല്‍ക്കോ, ടാറ്റാ പവര്‍ എന്നിവയുടെ വില കുറഞ്ഞു.
വിദേശ ഫണ്ടുകള്‍ ഈ മാസം ഇതിനകം 17,000 കോടി രൂപ നിക്ഷേപിച്ചു. ഇക്യുറ്റി മാര്‍ക്കറ്റില്‍ 7505 കോടി രൂപയും ഡെബിറ്റ് മാര്‍ക്കറ്റില്‍ 9286 കോടി രൂപയുമാണ്. ജൂലൈയില്‍ ഇതു വരെയുള്ള മൊത്തം നിക്ഷേപം 16,791 കോടി രൂപയാണ്.
ബി എസ് ഇ യില്‍ കഴിഞ്ഞ വാരം 21,240 കോടി രൂപയുടെയും നിഫ്റ്റിയില്‍ 1,05,761 കോടി രൂപയുടെയും ഓഹരി ഇടപാടുകള്‍ നടന്നു.