മന്ത്രിസഭാ പുനഃസഘടന ചര്‍ച്ച നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: July 13, 2014 12:34 pm | Last updated: July 14, 2014 at 8:08 am

ommen chandiകോട്ടയം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സി ജോസഫും പറഞ്ഞത് ശരിയാണ്. ആദ്യം കോണ്‍ഗ്രസിലും പിന്നീട് യു ഡി എഫിലും ഹൈക്കമാന്‍ഡിലും ചര്‍ച്ച നടത്തിയതിനു ശേഷമേ ഇതു സംബന്ധിച്ച് പറയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളമന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്ന് വി എം സുധീരന്‍ ശനിയാഴ്ച്ച പറഞ്ഞിരുന്നു. എന്നാല്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തയ്യാറായിരുന്നില്ല.