ജപ്പാനില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് നല്‍കി

Posted on: July 12, 2014 9:34 am | Last updated: July 12, 2014 at 9:34 am

japanടോക്യോ: ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിനു സമീപം ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്റെ വടക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്നു പുലര്‍ച്ചെയാണ് ഫുക്കുഷിമ തീരത്ത് സമുദ്രോപരിതലത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അടിയില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചു.