എയിംസ്: സ്ഥലം കണ്ടെത്താന്‍ കേരളത്തോടും ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി

Posted on: July 11, 2014 6:11 pm | Last updated: July 11, 2014 at 11:20 pm

harsha vardhanന്യൂഡല്‍ഹി: കേരളമുള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും എയിംസ് തുടങ്ങാന്‍ വേണ്ട സ്ഥലം കണ്ടെത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയാട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആരംഭിക്കുന്നതുസംബന്ധിച്ച് കെ.സി വേണുഗോപാല്‍ എംപിയുടെ ചോദ്യത്തിനാണു മന്ത്രി മറുപടി പറഞ്ഞത്. സ്ഥലം നിര്‍ദേശിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എയിംസ് തുടങ്ങുന്ന കാര്യവും മന്ത്രി ഉറപ്പുനല്‍കി. 200 ഏക്കറോളം സ്ഥലം ഓരോ സംസ്ഥാനത്തും കണ്ടെത്തണമെന്നാണ് ആരോഗ്യമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചത്.