കേരളത്തിന് എയിംസ് ഇല്ല; പകരം ഐ ഐ ടി

Posted on: July 10, 2014 1:25 pm | Last updated: July 10, 2014 at 4:06 pm

Final touches to the Annual Budget 2014-15ന്യൂഡല്‍ഹി: ഐ ഐ ടി ലഭിച്ചതൊഴിച്ചാല്‍ കേരളത്തിന് കാര്യമായ നേട്ടങ്ങളില്ലാത്തതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് കേരളത്തിന് ലഭിച്ചില്ല. 16 പുതിയ തുറമുഖങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായില്ല. രാജ്യ വ്യാപകമായി 100 സ്മാര്‍ട് സിറ്റികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലും കേരളത്തിന് നിരാശ മാത്രമായിരുന്നു ബാക്കി.

കേരളത്തിന് ലഭിച്ച മറ്റു സഹായങ്ങള്‍:

  • കൊച്ചി മെട്രോക്ക് 462.17 കോടി അനുവദിച്ചു
  • കൊച്ചി ഷിപ് യാര്‍ഡ് 41 കോടി രൂപ
  • റബര്‍ ബോര്‍ഡിന് 157.5 കോടി
  • കോഫി ബോര്‍ഡിന് 121 കോടി രൂപ
  • കൊച്ചി പ്രത്യേക സാമ്പത്തിക മേഖലക്ക് 8.6 കോടി
  • കയര്‍മേഖലക്ക് 5.35 കോടി രൂപ
  • കശുവണ്ടി വ്യവസായത്തിന് 4 കോടി രൂപ
  • തുമ്പ വിക്രം സാരാഭായ് വിക്ഷേപണ കേന്ദ്രത്തിന് 596 കോടി