പുനലൂര്‍ തൂക്കു പാലം: വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Posted on: July 10, 2014 10:32 am | Last updated: July 10, 2014 at 10:32 am

punloor bridge 02പുനലൂര്‍: പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കരാറുകാരെനെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനിരെക്കെയാണ് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥരില്‍ അഭിപ്രായ വിത്യാസവും രൂക്ഷമായതോടെയാണ് സംഭവം പുറത്തറിയുന്നത്. പതിനൊന്നു വര്‍ഷത്തിന് മുന്‍പാണ് പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിന് പുരാവസ്ഥു വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചത്. പാലത്തിന്റെ നടപ്പാതയ്ക്ക് ഹോപിയ പാര്‍വി ്ഫ്‌ളോറ എന്ന ശാസ്ത്രിയ നാമത്തിലറിയപ്പെടുന്ന കമ്പകമരത്തിന്റെ തടിയുപയോഗിച്ചുവേണം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. എന്നാല്‍ കരാറുകാരന്‍ വിലകുറഞ്ഞ ശവപ്പെട്ടിക്ക് ഉപയോഗിക്കുന്ന തടികൊണ്ടാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചത്. മുപ്പത് ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികള്‍ക്കായി പുരാവസ്ഥു വകയിരുത്തിയത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി രണ്ട് മാസം പിന്നിട്ടപ്പോഴേക്കും പലകകള്‍ ദ്രവിച്ച് തുടങ്ങി. ഇതോടെ പാലത്തില്‍ ഉപയോഗിച്ചിരക്കുന്നത് കമ്പകമല്ലെന്ന് അരോപണം ഉയര്‍ന്നു. പക്ഷെ കരാറുകാരന്‍ തമിഴ് നാട്ടിലെ തെങ്കാശിയില്‍ നിന്ന് കമ്പകം വാങ്ങിയതെന്നു. ഇത് കൊല്ലത്തെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിലെ ഉദ്യോഗസ്ഥന്‍ സര്‍ട്ടിഫൈ ചെയ്തതായ കരാറുകാരന്‍ രേഖഹാജരാക്കി. എന്നാല്‍ കമ്പത്തിന് പകരം മറ്റ് പാഴ്മരമരങ്ങളാണ് ഉപയോഗിച്ചതെന്ന് സംശയം ബലപ്പെട്ടതോടെ തടിപരിശോധിക്കാന്‍ തൃശുര്‍ പീച്ചിയിലെ കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഫോറസ്റ്റ് ഇന്‍സ്റ്റ്യൂട്ടി (കെ.എഫ.് ആര്‍.ഐ) നെ പുരാവസ്ഥുവകുപ്പ് സമീപിച്ചു. ഇന്‍സ്റ്റ്യുട്ടിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വുഡ് സയന്‍സില്‍ സയന്റിസ്റ്റായ ഡോ. കെ.വി ഭട്ടിനായിരുന്നു. അന്വേഷണചുമതല. പാലത്തില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പരിശോധനയില്‍ കമ്പക തടി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ പുരാവസ്ഥു വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം വിജലിന്‍സ് സംഘത്തിനായിരുന്നു അന്വേഷണ ചുമത. പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനരുദ്ധാരപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പുരാവസ്ഥു വകുപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ എന്നിവരെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. എന്നാല്‍ വീണ്ടും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിജലന്‍സിന്റെ അന്വേഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇപ്പോഴുള്ള പുരാവസ്ഥു മേധാവികള്‍ സമ്മര്‍ദ്ധം ചെലുത്തിയതോടെ യാണ് റിപ്പോര്‍ട്ട് ലമര്‍പ്പിക്കാന്‍ വിജിലന്‍സ് വിഭാഗം തയ്യാറായത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉന്നതല തലവകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. ബ്രിട്ടീഷുകാര്‍1872 പുനലൂരില്‍ കല്ലടയാറിന് കുറുകെ തൂക്കുപാലം നിര്‍മ്മിച്ചത് ഇന്ത്യയിലെ അവശേഷിക്കുന്ന ബ്രീട്ടിഷ് നിര്‍മ്മിതമായ രണ്ട് തൂക്കു പാലങ്ങളില്‍ ഒന്നാണ് പുനലൂരിലേത്.