വിദേശ നിക്ഷേപത്തിന് ഉൗന്നല്‍; കര്‍ഷകര്‍ക്ക് ആശ്വാസകരം

Posted on: July 10, 2014 7:00 am | Last updated: July 12, 2014 at 11:14 am

budget 2014ന്യൂഡല്‍ഹി: 2014 15 വര്‍ഷത്തേക്കുള്ള കേന്ദ്ര പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. രണ്ടാം ഹരിത വിപ്ളവം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ കര്‍ഷകര്‍ക്ക് നിരവധി പദ്ധതികളും ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. ഇന്‍ഷൂറന്‍സ് മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേം 49 ശതമാനമാക്കും.

കേരളത്തിന് ഇൗ ബജറ്റില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ല. നാല് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്‌പ്പോള്‍ കേരളത്തിന് എയിംസ് ലഭിച്ചില്ല. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചത് പ്രതീക്ഷ നല്‍കിയിരുന്നു. അതേസമയം കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഐ ഐ ടി അനുവദിച്ചിട്ടുണ്ട്.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ:

 • പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി
 • നികുതി നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്ന് ധനമന്ത്രി
 • വിദേശ നിക്ഷേപം ചില മേഖലകളില്‍ മാത്രമെന്ന് ധനമന്ത്രി
 • ക്ഷേമ പെന്‍ഷനുകളുടെ കുറഞ്ഞ തുക 1000 രൂപ
 • അസംഘടിത മേഖലക്കും 1000 രൂപ പ്രതിമാസ പെന്‍ഷന്‍
 • വികലാംഗര്‍ക്ക് മാന്യമായി ജീവിക്കാന്‍ അവകാശം
 • 600 പുതിയ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്ക് അനുമതി
 • നാല് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചു;കേരളത്തിനില്ല
 • നഗര വികസനത്തിന് 50000 കോടി അനുവദിച്ചു
 • റോഡ് വികസനത്തിന് 14280 കോടി
 • നഗര വികസനത്തിന് 50000 കോടി അനുവദിച്ചു
 • ഉപഗ്രഹ നഗരങ്ങള്‍ സ്ഥാപിക്കാന്‍ 7600 കോടി നീക്കി വെച്ചു
 • നൂതന അദ്ധ്യാപക പരിശീലനത്തിനായി മദന്‍ മോഹന്‍ മാളവ്യ സ്‌കീം
 • ഉന്നത വിദ്യാഭ്യാസത്തിനായി ലോക്‌നായക് നാഷണല്‍ സെന്റര്‍ സ്ഥാപിക്കും
 • ലിംഗനീതി ബോധവല്‍ക്കരണത്തിന് കരിക്കുലത്തില്‍ പ്രത്യേക പദ്ധതി
 • ്‌നാല് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചു
 • ബംഗാള്‍, ആന്ധ്ര, വിദര്‍ഭ,പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് എയിംസ് സ്ഥാപിക്കുക
 • ബ്രോഡ്ബാന്റ് മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കും
 • അവകാശികളില്ലാതെ ബാങ്കില്‍ കിടക്കുന്ന നിക്ഷേപം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും
 • തൊഴിലുറപ്പ് പദ്ധതിയുടെ പേര് ശ്യാമ പ്രസാദ് മുഖര്‍ജി റോസ്ഗാര്‍ യോജന എന്നാക്കി മാറ്റി
 • ശ്യാമപ്രസാദ് മുഖര്‍ജി അടക്കമുള്ള ആര്‍ എസ് എസ് നേതാക്കളുടെ പേരില്‍ പ്രത്യേക പദ്ധതികള്‍
 • കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനത്തിന് 150 കോടി
 • ദീര്‍ഘകാലത്തേക്കുള്ള കാര്‍ഷിക വായ്പകള്‍ക്കായി 5000 കോടി അനുവദിച്ചു
 • അഞ്ച് ലക്ഷം സംഘകൃഷി പദ്ധതികള്‍ക്ക് അനുമതി നല്‍കും..
 • രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കും
 • തെലുങ്കാനക്കും ഹരിയാനക്കും കാര്‍ഷിക സര്‍വകലാശാല അനുവദിച്ചു
 • കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ നബാര്‍ഡ് വഴി വായ്പ അനുവദിക്കും
 • 16 പുതിയ തുറമുഖ പദ്ധതികള്‍ക്കായി 11,035 കോടി അനുവദിച്ചു
 • നൂറ് സ്മാര്‍ട്ട് സിറ്റികള്‍ക്കായി 7060 കോടി രൂപ
 • പ്രതിരോധ ഇന്‍ഷൂറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശ നിക്ഷേപം
 • സമയബന്ധിതമായി കാര്‍ഷികവായ്പ തിരിച്ചടച്ചാല്‍ 3% ഇന്റന്‍സീവ് നല്‍കും.
 • കാര്‍ഷിക ഉള്‍നാടന്‍ മത്സ്യകൃഷിക്ക് 50 കോടി
 • നഗരങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 5000 കോടി
 • നദീ സംയോജന പദ്ധതികള്‍ക്ക് 100 കോടി
 • സീമാന്ധ്ര മേഖലക്ക് ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍
 • ദേശീയ പോലീസ് മ്യൂസിയത്തിന് 50 കോടി
 • ടൂറസം വികസനത്തിന് 500 കോടി
 • ഘട്ടംഘട്ടമായി ബാക്കിയുള്ള സംസ്ഥാനങ്ങളിലും എയിംസ് കൊണ്ടുവരുമെന്ന് ധനമന്ത്രി
 • വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പ നൂറ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും
 • ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി
 • ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്ക് 500 കോടി
 • ദേശീയ പാത വികസനത്തിന് 37000 കോടി
 • ഏഴ് നഗരങ്ങളില്‍ വ്യവസായ സ്മാര്‍ട് സിറ്റി സ്ഥാപിക്കും
 • 15000 കിലോ മീറ്റര്‍ ഗ്യാസ്‌പൈപ്പ് ലൈന്‍ സ്ഥാപിക്കും
 • പട്ടിക വിഭാഗങ്ങള്‍ക്കായി 50,000 കോടി രൂപ
 • ഏഴ് നഗരങ്ങ ളില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കും
 • നികുതി ഘടനയില്‍ മാറ്റമില്ല
 • മുതിര്‍ന്ന പൗരന്‍മാരുടെ നികുതി പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തി
 • ആദായ നികുതി സഌബ് രണ്ടര ലക്ഷമാക്കി ഉയര്‍ത്തി
 • വിദ്യാഭ്യാസ സെസ് മൂന്ന് ശതമാനമായി തുടരും
 • വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് ലിമിറ്റ് 1.5 ലക്ഷമാക്കി
 • പിഎഫിലെ അവകാശികളില്ലാത്ത ധനം
 • എങ്ങനെ വിനിയോഗിക്കണമെന്ന് പഠിക്കാന്‍ സമിതി
 • വന്‍ഗരങ്ങളില്‍ സ്ത്രീ സുരക്ഷക്ക് നൂറ് കോടി രൂപ
 • സായുധ സേനയുടെ നവീകരണത്തിന് 5000 കോടി
 • വിലക്കയറ്റം നിയന്ത്രിക്കാന്‍ 500 കോടി
 • ലഖ്‌നൗ, അഹമ്മദാബാദ് മെട്രോകള്‍ക്ക് 100 കോടി
 • യുവാക്കള്‍ക്കായി സ്‌കില്‍ ഇന്ത്യാ എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പദ്ധതി
 • നികുതി ഇളവ് കിട്ടാവുന്ന നിക്ഷേപ പരിധി ഒന്നര ലക്ഷമാക്കി

വില കൂടുന്നവഃ

 • സിഗരറ്റ്
 • ആശുപത്രി ഉത്പന്നങ്ങള്‍
 • വജ്രം
 • റെഡിമെയ്ഡ് വസ്ത്രങ്ങള്‍
 • ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
 • കമ്പ്യൂട്ടര്‍
 • സ്റ്റീല്‍ ഉത്പന്നങ്ങള്‍

വില കുറയുന്നവഃ

 • മൊബൈല്‍ ഫോണ്‍
 • എണ്ണ ഉത്പന്നങ്ങള്‍
 • ചെരിപ്പുകള്‍
 • ബാറ്ററി
 • സോളാര്‍ പാനല്‍
 • ടെലിവിഷന്‍, എല്‍ സി ഡി
 • മദ്യം
 • സോപ്പ്