എസ് വൈ എസ് റിലീഫ് ഡെ വിജയിപ്പിക്കുക: സമസ്ത

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 12:20 am

samastha-ulama-confകോഴിക്കോട്: അവശതയനുഭവിക്കുന്നവരെ സഹായിക്കാന്‍ എസ് വൈ എസ് സംവിധാനിച്ച സാന്ത്വന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള റിലീഫ് ഡെ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ആഹ്വാനം ചെയ്തു.
ഇല്ലാത്തവന് നല്‍കുകയെന്ന വലിയ പുണ്യമാണ് വിശുദ്ധ റമസാനില്‍ എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തനത്തിലൂടെ ചെയ്തു വരുന്നത്. ഒരു വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിനു വേണ്ടി നാളെ പള്ളികളും കവലകളും കേന്ദ്രീകരിച്ച് നടക്കുന്ന കലക്ഷനുകളില്‍ മുഴുവന്‍ ആളുകളും പങ്കാളികളാകണമെന്നും സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.